Map Graph

ചോറ്റാനിക്കര ഭഗവതിക്ഷേത്രം

എറണാകുളം ജില്ലയിലെ ഭഗവതി ക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ ചോറ്റാനിക്കരയിലുള്ള പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരത്തോട് ചേർന്ന്, തൃപ്പൂണിത്തുറ പട്ടണത്തിൽ നിന്ന് ആറു കിലോമീറ്റർ അകലെ ചോറ്റാനിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രം, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭഗവതി ക്ഷേത്രമാണ്. എറണാകുളം നഗരത്തിന് സമീപം ആയതിനാൽ നഗരം സന്ദർശിക്കുന്നവർക്ക് ഇവിടെ എത്തിച്ചേരാൻ എളുപ്പമാണ് എന്നൊരു സൗകര്യവുമുണ്ട്.

Read article
പ്രമാണം:Chottanikkara_Temple.jpgപ്രമാണം:India_Kerala_location_map.svg